ആലുവ :എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെൽന നിഷാദിന്റെ വിജയത്തിനായി എടത്തല പഞ്ചായത്ത് തിരഞ്ഞെടുപ്പു കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. കുമാരൻ അദ്ധ്യക്ഷനായി.. സ്ഥാനാർത്ഥി ഷെൽന നിഷാദ്, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, പി മോഹനൻ,, ടി ആർ അജിത്, കെ എം കുഞ്ഞുമോൻ, സലിം എടത്തല, കെ ജെ ഡൊമിനിക്ക്, എം എ ടോമി, ബൈജുു കോട്ടയ്ക്കൽ, കെ എൽ ജോസ്, എം എ അജീഷ്, പ്രീജ കുഞ്ഞുമോൻ, റൈജ അമീർ, ടി എം മുഹമ്മദാലി, കെ എ മാഹിൻകുട്ടി എന്നിവർ സംസാരിച്ചു. എൻ കെ കുമാരൻ ചെയർമാനും പി മോഹനൻ ജനറൽ കൺവീനറുമായി 101 അംഗ തിരഞ്ഞെടുപ്പു കമ്മറ്റിയും രൂപീകരിച്ചു.