പറവൂർ: എൻ.ഡി.എ സ്ഥാർനാർത്ഥി എ.ബി. ജയപ്രകാശ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ വ്യക്തികളെയും നേതാക്കളെയും സന്ദർശിച്ചു. യോഗങ്ങളിലും പങ്കെടുത്തു.
ബി.ഡി.ജെ.എസ് മഹിളാസേന ജില്ലാ നേതൃയോഗം എ.ബി. ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. രമിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിനോയ്, മണ്ഡലം പ്രസിസന്റ് ബിനു എം.പി., തൃക്കാക്കര മണ്ഡലം പ്രസിഡന്റ് വി.ടി. ഹരിദാസ്, ബി.ഡി.എം.എസ് നേതാക്കളായ പമേല സത്യൻ, ബിന്ദു ഷാജി, ബീനാ നന്ദകുമാർ, മിനി കിഷോർ, സജിത, ബബിത, രാധിക തുടങ്ങിയവർ പ്രസംഗിച്ചു.