ആലുവ: ആലുവ നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാലസ് റോഡിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എ. സെന്തിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
എൽ.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, സ്ഥനാർത്ഥി എം.എൻ. ഗോപി, ലത ഗംഗാധരൻ, ബി.ജെ.ഡി.എസ് ആലുവ മണ്ഡലം പ്രസിഡന്റ് വേണു നെടുവന്നൂർ, പി. ക്യഷ്ണദാസ്, വിജയൻ കുളത്തേരി, സി സുമേഷ്, രമണൻ ചേലാകുന്ന്, രൂപേഷ് പൊയ്യാട്ട്, എ.സി. സന്തോഷ് കുമാർ, ബാബു കരിയാട്, പ്രിതാ രവി, പ്രതീപ് പെരുംപടന്ന എന്നിവർ സംസാരിച്ചു.