തൃക്കാക്കര: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രചാരണരംഗത്ത് സജീവമായി തൃക്കാക്കര മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സജി. പാലാരിവട്ടം പാർട്ടി ഓഫീസിലെത്തിയ സജി പ്രവർത്തകരും നേതാക്കളുമായി കൂടികാഴ്ച നടത്തി. തുടർന്ന് അഞ്ച്മന ക്ഷേത്രത്തിലും രാജരാജേശ്വരി ക്ഷേത്രത്തിലും ദർശനം നടത്തി. നഗരത്തിലെ ഓട്ടോതൊഴിലാളികളുമായി സംസാരിച്ചു. ചാർട്ടേഡ് അക്കൗണ്ട് കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികളുമായി സംവദിച്ചു. ഇന്നുമുതൽ മണ്ഡല കൺവൻഷനുകളും മറ്റുമായി സജീവമാകുമെന്ന് സജി പറഞ്ഞു.