കൊച്ചി: ജയിക്കാൻ വേണ്ടിയുള്ള യുദ്ധത്തിലാണ് എൻ.ഡി.എയെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ. യു. ഡി.എഫിൽ നിന്നും എൽ.ഡി.എഫിൽ നിന്നും കേരളം മാറണം. ഇരു മുന്നണികളും കേരളം പങ്കിട്ട് ഭരിച്ചപ്പോൾ അഴിമതിയും അപമാനവും മാത്രമാണ് അനന്തര ഫലം. ഇതിൽ നിന്ന് മാറിയേ തീരൂ. ബി. ജെ. പി പ്രവർത്തകരുടെ മനോഘടനയും മാറണം. ജയിച്ചേ മതിയാകൂ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
എൻ.ഡി.എ എറണാകുളം നിയോജകമണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്, ബി. ഡി. ജെ. എസ് മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, കേരള കോൺഗ്രസ് നേതാക്കളായ ഡോ. ദിനേശ് കർത്ത, വിനോദ് തമ്പി, എൽ. ജെ. പി സംസ്‌ഥാന ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ, ടി.പി. സിന്ധുമോൾ, സി.ജി. രാജഗോപാൽ, കെ. എസ്. രാജേഷ്, എം.കെ. ധർമ്മരാജ്, സ്മിത മേനോൻ, അഡ്വ. ഗോവിന്ദ് കെ ഭരത്, ലഫ്റ്റനന്റ് ജനറൽ ശരത് ചന്ദ്ര, ഓ.എം. ശാലീന, ഭസിത് കുമാർ എന്നിിവർ പങ്കെടുത്തു.