കൂത്താട്ടുകുളം: തിരുമാറാടിയെ പൂർണമായി ശുചീകരിക്കുന്നതിന്റെയും ഹരിതപഞ്ചായത്താക്കി മാറ്റുന്നതിന്റെയും ഭാഗമായി 10 ടൺ കുപ്പികളും കുപ്പിച്ചില്ലും ശേഖരിച്ചു. വീടുകളിലും പൊതു സ്ഥലങ്ങളിലും ഉപയോഗ ശൂന്യമായി കിടന്നിരുന്ന കുപ്പികളിലും ചില്ലുകളിലുമായി വെള്ളം കെട്ടി കിടന്നു നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.ഗുരുതരമായ ആരോഗ്യ- പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഗ്ലാസ് മാലിന്യങ്ങൾ നീക്കം ചെയ്ത് പഞ്ചായത്തിനെ ഗ്ലാസ് മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഞായറാഴ്ച 55 കേന്ദ്രങ്ങളിലായി ശേഖരണം നടത്തിയത്.
തിരുമാറാടി ഗ്രാമപഞ്ചായത്,ഹരിതകേരളം മിഷൻ,കുടുംബശ്രീ മിഷൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ സംയുക്തമായാണ് ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ശേഖരിച്ച കുപ്പിയും കുപ്പിച്ചില്ലും ശാസ്ത്രിമമായി സംസ്കരിക്കുന്നതിനും പുന:രുപയോഗിക്കുന്നതിനും റീ സൈക്ലിംഗ് യൂണിറ്റിന് കൈ മാറി. മാസത്തിലൊരിക്കൽ ഹരിത സേന വീടുകളിൽ എത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ,വൈസ് പ്രസിഡന്റ് എം.എം.ജോർജ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അനിത ബേബി, സാജു ജോൺ, സന്ധ്യ മോൾ പ്രകാശ്,ബ്ലോക്ക്‌പഞ്ചായത് അംഗങ്ങളായ സി. ടി. ശശി, ലളിത വിജയൻ,പഞ്ചായത്ത് അംഗങ്ങളായ സുനി ജോൺസൻ, നെവിൻ ജോർജ്, ആതിര സുമേഷ്, സി.വി. ജോയി, ആലിസ് ബിനു, കെ. കെ രാജ്‌കുമാർ,എം. സി. അജി, ബീന ഏലിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.