കൊച്ചി: സി.വിജിലിൽ പരാതി പ്രാവാഹം. ഇന്നലെ വരെ ലഭിച്ചത് 2540 പരാതികൾ. അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവയ്‌ക്കെതിരെയാണ് കൂടുതൽ പരാതി.ആകെ പരാതികളിൽ 90.30 ശതമാനവും ഇത്തരത്തിലുള്ളതാണ്.2465 പരാതികളിൽ നടപടിയെടുത്തു. 75പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തി. നിരോധന സമയത്ത് പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് 31 പരാതികളും പ്രോപ്പർട്ടി ഡീ ഫെയ്‌സ്‌മെന്റ് വിഭാഗത്തിൽ 133 പരാതികളും ലഭിച്ചു. 66 മറ്റു പരാതികളും ലഭിച്ചതായി സി വിജിൽ നോഡൽ ഓഫീസറായ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു അറിയിച്ചു. പരാതികൾ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സി വിജിൽ ജില്ലാ കൺട്രോൾ റൂമിൽ ലഭിച്ച ഉടനെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകൾക്ക് കൈമാറുകയും ഫ്‌ളൈയിംഗ് സ്‌ക്വാഡ്,ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്,സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവർ പരാതികളെക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്.