കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന ലാഭമായ 1.52 കോടി രൂപയിൽ നിന്ന് 66.69ലക്ഷം രൂപ. അംഗങ്ങൾക്ക് ലാഭവീതമായി വിതരണം ചെയ്യാൻ തീരുമാനിച്ചു. ആലിൻചുവട് എസ്.എൻ.ഡി.പി ഹാളിൽ ചേർന്ന
വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.2019 -20 ലെ പ്രവർത്തന റിപ്പോർട്ട് യോഗം ചർച്ച ചെയത് അംഗീകരിച്ചു. യോഗത്തിൽ വെണ്ണല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ.പ്ലസ് നേടിയ അനഘ മരിയക്കും പ്ലസ് ടുവിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മെമന്റോയും ക്യാഷ് അവാർഡും ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് വിതരണം ചെയ്തു.സെക്രട്ടറി എം.എൻ.ലാജി, ഭരണ സമിതിയംഗങ്ങളായ പി.കെ. മിറാജ്, കെ.ജി.സുരേന്ദ്രൻ, കെ.എ. അഭിലാഷ്, കെ.ജെ. സാജി എന്നിവർ സംസാരിച്ചു.