election

കൊച്ചി: ചില ബെഞ്ചുകൾ അങ്ങനെയാണ്. ഇരിപ്പിനൊരു രാശിയുണ്ടാകും. ഒത്തെങ്കിൽ ജയിച്ച് ജയിച്ചങ്ങ് പോകും. അല്ലേൽ അവിടെ തന്നെ ഇരിപ്പുറപ്പിക്കേണ്ടിവരും. കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്നതും രാഷ്ട്രീയക്കാരുടെ ഇഷ്ടഇടവുമായ രത്നവിലാസ് ഹോട്ടലിലെ ബെഞ്ചാണ് കഥയിലാണ് താരം.

ഇവിടെ മൂലയോട് ചേരുന്നൊര ബെഞ്ചുണ്ട്. ഇതിനൊരു രാഷ്ട്രീയ രാശിയുണ്ടെന്നാണ് പുതിയ കണ്ടത്തൽ. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നി‌ർണയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പൊരിഞ്ഞ ച‌ർച്ച നടക്കുന്ന സമയം. ഇതിലൊന്നും ബേജാറാതെ രത്നവിലാസിലെ മൂലയിലെ ബഞ്ചിലിരുന്ന് ചായകുടിച്ചിരുന്ന മൂന്ന് കോൺഗ്രസ് നേതാക്കൾ ലിസ്റ്റ് വന്നപ്പോൾ സ്ഥാനാർത്ഥികളായി ! കെ. ബാബു, ടോണി ചമ്മണി, ദീപക് ജോയി എന്നിവർക്കാണ് ബെഞ്ചിന്റെ രാശിയിൽ ലോട്ടറി അടിച്ചതത്രേ. എന്തായാലും രത്നവിലാസത്തിലെ മൂലയിലെ ബെഞ്ചും ചായകുടിയും രാഷ്ട്രീയക്കാർക്കൊന്ന് പയറ്റാം. ചിലപ്പോൾ ഒരു വെജിറ്റബിൾ ബിരിയാണി കിട്ടിയാലോ !