കൊച്ചി : ട്വന്റി 20 യും വി ഫോർ പീപ്പിളും മത്സരിക്കുന്നത് എറണാകുളം ജില്ലയിൽ കോൺഗ്രസിന് ദോഷമാകുമെന്ന് കേരള പീപ്പിൾസ് മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി. കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങൾ ട്വന്റി 20 ക്ക് സ്വന്തമായി ജയിക്കാൻ സാദ്ധ്യതയുള്ളതാണെന്ന് യോഗം വിലയിരുത്തി. അഴിമതിക്കാരെ തൃപ്പൂണിത്തുറയിലും കളമശേരിയിലും നിറുത്തിയത് ദോഷം ചെയ്യും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെ രണ്ട് എം.എൽ.എമാരും ട്വന്റി 20 യുടെ ഉത്ഭവത്തിനുതന്നെ കാരണക്കാരനായ എം.പിയും ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ശ്രമിച്ചതാണ് കൊച്ചി നഗരസഭാ ഭരണവും ചില മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും യു.ഡി.എഫിന് നഷ്ടപ്പെടാൻ കാരണം. യോഗത്തിൽ ചെയർമാൻ അഡ്വ.ജേക്കബ് പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയോടി വിശ്വനാഥൻ, കാടാമ്പുഴ ദേവരാജൻ, കല്ലൂർ ശ്രീധരൻ, എം.സി. ജോസ്, ബെന്നി എം.കൊടിയിൽ, സായ്‌കൃഷ്ണൻ, കെ. വിജയൻ, ചാരിയോ ജോൺ, സി.കെ. പുന്നൻ, ബിന്ദു ദേവരാജൻ, കെ.ആർ. മീന, കുമ്പളം സോളമൻ, ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.