majeed
കളമശേരി സീ പാർക്ക് ഹോട്ടലിൽ നടന്ന പ്രതിഷേധ യോഗത്തിനു ശേഷം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.എം.അബ്ദുൾ മജീദ് മാധ്യമങ്ങളോട് സംസാരിക്കുന്നു

കളമശേരി: കളമശേരിയിലെ ലീഗ് സ്ഥാനാർത്ഥി അബ്ദുൾ ഗഫൂറിനെ അംഗീകരിക്കാത്ത പാർട്ടി നേതാക്കളും പ്രധാന പ്രവർത്തകരും കളമശേരിയിൽ ഇന്നലെ പ്രതിഷേധ കൺവെൻഷൻ നടത്തി. യോഗത്തിൽ വി.കെ.ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ ശക്തമായ ആരോപണങ്ങളാണുയർന്നത്. നൂറു കണക്കിന് പ്രധാനപ്രവർത്തകർ പങ്കെടുത്തു. എം.പി.അബ്ദുൾ ഖാദർ (സംസ്ഥാന പ്രവർത്തക സമിതി അംഗം) ,കെ.എം.അബ്ദുൾ മജീദ് (ജില്ലാ പ്രസിഡന്റ്) , പി.എം.ഹാരിസ് (എസ്.ടി.യു.സംസ്ഥാനവൈസ് പ്രസിഡന്റ്), മുഹമ്മദ് ആസിഫ് (യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ്), കെ.എം.ഹസൈനാർ (ദേശീയ കൗൺസിൽ അംഗം), മുഹമ്മദ് ബിലാൽ (കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്) തുടങ്ങി അമ്പതോളം ജില്ലാ സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു.

ഗഫൂറിനെ അംഗീകരിക്കില്ലെന്നും ജില്ലയിലെ പൊതു വികാരം അതാണെന്നും മറ്റ് മണ്ഡലങ്ങളിൽ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പറഞ്ഞു.