sfi
കുസാറ്റിൽ ബിടെക് ഏഴാം സെമസ്റ്റർ പരീക്ഷ റീ ഷെഡ്യൂൾ ചെയ്യണമെന്നാവ ഗ്യപ്പെട്ട് എസ് എഫ് ഐ നടത്തിയ ഉപരോധസമരം

കളമശേരി: കുസാറ്റിൽ ബി.ടെക് ഏഴാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷ റീഷെഡ്യൂൾ ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ രാവിലെ മുതൽ യൂണിവേഴ്സിറ്റി ഓഫീസിനു മുന്നിൽ ഉപരോധം തീർത്തു. യൂണിവേഴ്സിറ്റി ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 8വരെയെന്നുള്ളത് മാറ്റി 14 വരെ നീട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം.

വൈസ് ചാൻസലറും വിദ്യാർത്ഥി നേതാക്കളും തമ്മിൽ നടന്ന ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. യൂണിവേഴ്സിറ്റി നിശ്ചയപ്രകാരം തന്നെ പരീക്ഷകൾ നടക്കും. വിദ്യാർത്ഥികളുടെ ആശങ്ക അകറ്റുകയും ചെയ്തു. ഇൻസ്പെക്ടർ സാബു സെബാസ്റ്റിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.