കൊച്ചി : എറണാകുളത്ത് പ്രവർത്തിക്കുന്ന കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബൂണലിലേയ്ക്ക് അസിസ്റ്റന്റ് കോർട്ട് ഓഫീസർ, ജൂനിയർ ക്ലർക്ക് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി റിട്ട. കോടതി ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ അടങ്ങിയ ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 22 ന് വൈകിട്ട് നാലിന് മുൻപായി എറണാകുളം നോർത്ത് സെന്റ് വിൻസെന്റ് റോഡിലെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകർക്ക് 2021 ജനുവരി 1ന് 60 വയസിൽ കൂടാൻ പാടില്ല.