കൊച്ചി: ഇടപ്പള്ളി സംഗീത സദസ്സിന്റെ 11-ാമത് നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരത്തിന് തുഷാർ മുരളികൃഷ്ണ അർഹനായി. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം മാർച്ച് 21ന് വെെകീട്ട് 5.15ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ നൽകും. തുടർന്ന് തുഷാർ മുരളികൃഷ്ണയുടെ സംഗീതകച്ചേരിയും നടക്കും.