k-babu

ശക്തമായ ത്രികോണ മത്സരം. തുടർച്ചയായി അഞ്ചു തവണ വിജയിച്ചെങ്കിലും ബാർ കോഴ ആരോപണത്തിൽ കുടുങ്ങി മുൻ മന്ത്രി കെ. ബാബു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ യുവനേതാവ് എം. സ്വരാജിനോട് പരാജയപ്പെട്ടു. ഇക്കുറിയും ബാബു തന്നെ സ്വരാജിനെ നേരിടും. ബി.ജെ.പി ഏറ്റവും മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലയിലെ മണ്ഡലം. സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി ചെയർമാനുമായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണൻ ബി.ജെ.പി സ്ഥാനാർത്ഥി.

ചരിത്രം

ബാർ കോഴക്കേസായിരുന്നു മുഖ്യപ്രചാരണ വിഷയം. വിജിലൻസ് കേസും കോൺഗ്രസിലെ ഒരുവിഭാഗം കാലുവാരിയതും കെ. ബാബുവിന്റെ പരാജയത്തിന് വഴിതെളിച്ചു. യുവനേതാവെന്ന എം. സ്വരാജിന്റെ മികവും എൽ.ഡി.എഫിന്റെ ആസൂത്രിത പ്രചാരണവും വിജയത്തിന് കാരണമായി.1965 - 2016 കാലത്തെ 13 പോരുകളിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറും ജയം.

 ട്രെൻഡ്

ബാർ കോഴക്കേസിൽ കെ. ബാബുവിനെതിരെ തെളിവില്ലെന്ന് കോടതിയിൽ വിജിലൻസ് നൽകിയ റിപ്പോർട്ടാണ് യു.ഡി.എഫിന്റെ പിടിവള്ളി. വികസന പദ്ധതികൾ ഉയർത്തിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. സ്വരാജിന്റെ മികച്ച പ്രതിച്ഛായ രണ്ടാം വിജയം ഉറപ്പാക്കുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേടിയ ഉയർന്ന വോട്ടാണ് ബി.ജെ.പിയുടെ പ്രതീക്ഷ.