udf
കുന്നത്തുനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ വടവുകോട് ബ്ലോക്ക് സെക്രട്ടറി കെ.എ.തോമസ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു

കോലഞ്ചേരി: കുന്നത്തുനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.സജീന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 12.00 മണിയോടെ വടവുകോട് ബ്ലോക്ക് സെക്രട്ടറി കെ.എ.തോമസ് മുമ്പാകെയായിരുന്നു പത്രികാ സമർപ്പണം. രാവിലെ 10.30 ന് കോലഞ്ചേരി യു.ഡി.എഫ്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസിൽ നിന്നും പ്രകടനമായെത്തിയാണ് പത്രിക നൽകിയത്. ജോൺ പി. മാണി, സി.പി. ജോയി,സി.ജെ.ജേക്കബ്, നിബു കെ.കുര്യാക്കോസ്, എൻ.വി.സി അഹമദ്, കെ.എച്ച് മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.