അങ്കമാലി: എൽ.ഡി.എഫ് അങ്കമാലി നിയോജക മണ്ഡലത്തിലെ തുറവൂർ, പാറക്കടവ് പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് നടക്കും. തുറവൂർ പഞ്ചായത്ത് കൺവെൻഷൻ വൈകിട്ട് 5ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എ.ചാക്കോച്ചനും പുതിയനം കൺവെൻഷൻ വട്ടപ്പറമ്പ് എസ്.എൻ.ഡി.പി ഹാളിൽ ജില്ലാ കമ്മിമിറ്റിയംഗം കെ.തുളസിയും
ഉദ്ഘാടനം ചെയ്യും.പാലിശ്ശേരി ലോക്കൽ സമ്മേളനം നാളെ വൈകിട്ട് നടക്കും .പാലിശ്ശേരി സെന്ററിൽ നടക്കുന്ന സമ്മേളനം കെ.തുളസിയും, മഞ്ഞപ്ര ലോക്കൽ കൺവെൻഷൻ നാളെ 5ന് മഞ്ഞപ്ര പുത്തൻപള്ളി പാരീഷ് ഹാളിൽ നടക്കും. സെക്രട്ടറിയേറ്റംഗം എം.പി.പത്രോസ് ഉദ്ഘാടനം ചെയ്യും.