nda
എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷ് പട്ടിമറ്റത്തെ പ്രചാരണത്തിനിടയിൽ

പട്ടിമറ്റം: എൻ.ഡി.എ സ്ഥാനാർത്ഥി രേണു സുരേഷ് കുന്നത്തുനാട്ടിൽ പ്രചാരണം തുടങ്ങി. കൈതക്കാട്, കുമ്മനോട് അമ്പലങ്ങളിലെത്തിയ ശേഷമാണ് പ്രചാരണം തുടങ്ങിയത്. പട്ടിമറ്രത്തും, കോലഞ്ചേരി ടൗണുകളിലെ കടകളിൽ വോട്ടഭ്യർത്ഥന നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി പി.കെ. ഷിബു, പി.സി. കൃഷ്ണൻ, കെ.എ. സാജു, സനിത ജയൻ, എം.എ. അയ്യപ്പൻ, പ്രീതി മണി തുടങ്ങിയവർ പങ്കെടുത്തു.