പറവൂർ: എൽ.ഡി.എഫ് പറവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ, എ.കെ. ചന്ദ്രൻ, പി. രാജു, കെ.എം. ദിനകരൻ, പി.എൻ. സന്തോഷ്, പി.എസ്. ഷൈല, എം.ബി. സ്യമന്തഭദ്രൻ, എൻ.എ. അലി തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ടി.ആർ. ബോസ് (പ്രസിഡന്റ്) കെ.എം. ദിനകരൻ (സെക്രട്ടറി) കെ.പി. വിശ്വനാഥൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 251 അംഗം എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു.