തൃക്കാക്കര: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും പൊതുജനങ്ങളുമായി സംവദിക്കുന്നതിനുമായി തൃക്കാക്കര നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി എസ്.സജി കോൾ സെന്റർ ആരംഭിച്ചു. പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന കോൾ സെന്ററിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിശദാംശങ്ങളും ജനോപകാര പദ്ധതികളുടെ ഗുണഭോക്താക്കളായി മാറുന്നതിനുള്ള സഹായങ്ങളും ലഭ്യമാകും. സ്ഥാനാർത്ഥി എസ്.സജി കോൾ സെന്റർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.മദ്ധ്യമേഖല ഉപാദ്ധ്യക്ഷനും തിരെഞ്ഞെടുപ്പ് കമ്മിറ്റി ഇൻചാർജ്ജുമായ എം.കെ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. നന്ദകുമാർ, എം.സി. അജയകുമാർ, വൈസ് പ്രസിഡന്റ് കെ.ആർ വേണുഗോപാൽ, എ.ബി.ബിജു എന്നിവർ സംസാരിച്ചു. മണ്ഡലം ഉപാദ്ധ്യക്ഷ ഉഷാ രാജഗോപാൽ, മണ്ഡലം സെക്രട്ടറി ജ്യോതിർമയി അരുൺ ദേവ് എന്നിവർക്കാണ് കോൾ സെന്ററിന്റെ ചുമതല.