പറവൂർ: സമ്മതിദായകരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി പറവൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ മാതൃകാ പോളിംഗ് സ്റ്റേഷൻ തുറന്നു. ബൂത്തിൽ വോട്ടിംഗ് യന്ത്രവും തയ്യാറാക്കിയിട്ടുണ്ട്. സമ്മതിദായകർക്ക് വോട്ടിംഗ് പ്രക്രിയകൾ ബൂത്തിലെത്തി പരിചയപ്പെടുന്നതിനും വോട്ടിംഗ് മെഷിൻ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനുമാണിത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് ബൂത്ത് ഒരുക്കിയിട്ടുള്ളത്. ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. അസി. കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, തഹസിൽദാർ തുടങ്ങിയവർ പങ്കെടുത്തു.