മൂവാറ്റുപുഴ: എറണാകുളം ഡിസ്ട്രിക്ട് പോസ്റ്റ് ടെലികോം ആൻഡ് ബി.എസ്.എൻ.എൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വജ്ര ജൂബിലി ആഘോഷം മൂവാറ്റുപുഴ ബി.എസ്.എൻ.എൽ ഓഡിറ്റോറത്തിൽ ചേർന്നു. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംഘം പ്രസിഡന്റ് കെ.വി. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ , കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഒ.സി.ജോയി, കോപ്പറേറ്റീവ് എംപ്പോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ടി.ആർ.സുനിൽ, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ അസിസ്റ്റന്റ് സെക്രട്ടറി കെ.മോഹനൻ, ശങ്കരനാരായണൻ (എൻ.എഫ്.പി.ഇ ) സംഘം വൈസ് പ്രസിഡന്റ് തങ്കച്ചൻ ജോർജ് , സംഘം സെക്രട്ടറി മനോജ് തോമസ്, രമേശ് എം. കുമാർ എന്നിവർ സംസാരിച്ചു.