പറവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശൻ നാമനിർദ്ദേശ പത്രിക നൽകി. പറവൂർ നിയോജക മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസർ വി.എം. ലൈല മുമ്പാകെയാണ് മൂന്ന് സെറ്റ് പത്രിക നൽകിയത്. ചെറിയപ്പിള്ളിയിൽ നിന്നും പ്രവർത്തകരോടൊപ്പം പ്രകടനമായിട്ടാണ് പറവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയത്. നേതാക്കളായ എം.ജെ. രാജു, പി.ആർ. സൈജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.