കൊച്ചി: ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ബാങ്കിംഗ് മേഖലയിലെ ഓഫീസർമാരും ജീവനക്കാരും നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. വിവിധ സ്ഥലങ്ങളിൽ പണിമുടക്കിയവർ പ്രകടനവും ധർണയും നടത്തി.
ജില്ലയിലെ ബാങ്കുകൾ പ്രവർത്തിച്ചില്ല. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളും പ്രകടനം നടത്തി.എസ്.ബി.ഐ മെട്രോ സ്റ്റേഷൻ ശാഖയ്ക്കു മുമ്പിലെ ധർണ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) സംസ്ഥാന കൺവീനർ സി.ഡി. ജോസൺ, കെ.കെ. ഇബ്രാഹിംകുട്ടി, അലി അക്ബർ, കെ.എൻ. ഗോപി, ടോമി മാത്യു, വി.പി. ജോർജ്, രഘുനാഥ് പനവേലി, ടി.ബി. മിനി, മനോജ് പെരുമ്പിള്ളി, കെ. വേണുഗോപാൽ, സോമൻ, എം.ജി. അജി, പ്രവീൺകുമാർ, രമേശ ടി.കെ, ജോൺ വർഗീസ്, മുളവുകാട് തങ്കപ്പൻ, പി.ആർ. സരേഷ്, ആർ. അനീഷ് കുമാർ, എസ്. രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു.
പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 10 ന് എസ്.ബി.ഐ മെട്രോ സ്റ്റേഷൻ ശാഖയ്ക്ക് മുൻപിൽ ധർണ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.