swami
ഹിന്ദുജനജാഗരണയാത്രയുടെ സമാപനയോഗത്തിൽ ഇടുക്കി തപോവനം ആശ്രമം മഠാധിപധി സ്വാമി ദേവചൈതന്യാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തുന്നു

മൂവാറ്റുപുഴ: ഹിന്ദുഐക്യവേദി മൂവാറ്റുപുഴ മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു ജനജാഗരണയാത്ര നടത്തി. ഹിന്ദുഐക്യവേദി മൂവാറ്റുപുഴ മുനിസിപ്പൽ സമിതി പ്രസിഡന്റ് കെ.സി.സുനിൽകുമാർ നയിച്ച യാത്രയുടെ ഉദ്ഘാടനം സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.പി. അപ്പു പണ്ടപ്പിള്ളിയിൽ നിർവഹിച്ചു. ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന, പായിപ്ര, വാളകം പഞ്ചായത്തുകളിൽ ഹിന്ദു ജനജാഗരണ യാത്രയ്ക്ക് സ്വീകരണം നൽകി. വെള്ളൂർക്കുന്നത്ത് നടന്ന സമാപന യോഗത്തിൽ ഇടുക്കി തപോവനം ആശ്രമം മഠാധിപധി സ്വാമി ദേവചൈതന്യാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജനറൽ സെക്രട്ടറി സി.ബി.സജീവ് അദ്ധ്യക്ഷനായി. കെ.സി. സുനിൽ കുമാർ, താലൂക്ക് സംഘടനാ സെക്രട്ടറി ബിജീഷ് ശ്രീധർ, ടി.കെ. നന്ദനൻ, ഹിന്ദു ഐക്യവേദി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് കെ.ശശി,ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറർ ടി. ദിനേശ്, താലൂക്ക് രക്ഷാധികാരി വി. ചന്ദ്രാചാര്യ, അദ്ധ്യക്ഷൻ കെ.ആർ. രാധാകൃഷ്ണൻ, വിഎസ്എസ് താലൂക്ക് സമിതിയംഗം കെ.എ. പ്രദീപ് എന്നിവർ സംസാരിച്ചു.