മൂവാറ്റുപുഴ: എസ്.യു.സി.ഐ മൂവാറ്റുപുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥി സി.കെ.തമ്പിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ എസ്.യു.സി.ഐ ജില്ലാ സെകട്ടറി ടി.കെ.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ കമ്മിറ്റിയംഗം സി.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി കൺവീനർ പി.പി എബ്രഹാം, ലോക്കൽ കമ്മിറ്റിയംഗം മക്കാരുപിള്ള, മണിക്കുട്ടൻ കെ.ടി, ജോസഫ് പി സി , ചോതി വി. സി തുടങ്ങിയവർ പ്രസംഗിച്ചു.