കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് 2021 നെ ആസ്പദമാക്കി ഇന്ന് വൈകിട്ട് 7ന് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) ഫേസ്ബുക് ലൈവ് ചർച്ച സംഘടിപ്പിക്കുന്നു. സി.പി.പി.ആറിലെ സീനിയർ ഫെലോ കെ.വി. തോമസ്, തേവര എസ്.എച്ച് കോളേജിലെ റിട്ടയേർഡ് പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും സി.പി.പി.ആർ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ.കെ.സി. എബ്രഹാം, സി.പി.പി.ആർ ചെയർമാൻ ഡോ. ഡി. ധനുരാജ്, അസോസിയേറ്റ് ഗൗതം കെ.എ. എന്നിവർ ചർച്ചയിൽ പങ്കെടുക്കും.