പറവൂർ: വലിയപല്ലംതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം വലിയപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. ഇന്ന് (16-03) രാവിലെ പത്തിന് നവപഞ്ചഗവ്യകലശാഭിഷേകം, രാത്രി പത്തിന് പള്ളിവേട്ട, മഹോത്സവദിനമായ നാളെ (17-03) വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്, രാത്രി ഒമ്പതിന് പഞ്ചവിംശതികലശപൂജ, പത്തിന് വലിയകുരുതി തർപ്പണം തുടർന്ന് കൊടിയറക്കൽ.