കോലഞ്ചേരി: കുന്നത്തുനാട്ടിലെ ഇടത് സ്ഥാനാർത്ഥി അഡ്വ.പി.വി. ശ്രീനിജിന് വോട്ട് തേടി സിനിമാ താരം ജയകൃഷ്ണനെത്തി. പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലിയിലെത്തിയ ജയകൃഷ്ണൻ സ്ഥാനാർത്ഥിയോടൊപ്പം വീടുകളിൽ കയറി വോട്ടഭ്യർത്ഥിച്ചു. അപ്രതീക്ഷിത അതിഥിയായി വെള്ളിത്തിരയിലെ പ്രിയതാരത്തെ കണ്ടത് നാട്ടുകാർക്കും കൗതുകമായി. സി.പി.എം നേതാക്കളായ സി.ബി. ദേവദർശൻ, എ.ആർ. രാജേഷ് തുടങ്ങിയവരും പ്രചാരണ സംഘത്തിലുണ്ടായിരുന്നു.