പുക്കാട്ടുപടി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.വി. ശ്രീനിജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്കായി പുക്കാട്ടുപടിയിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം അഡ്വ. പി.വി. ശ്രീനിജിൻ നിർവഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.വി. ഏലിയാസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഏലിയാസ്, പി.പി. ബേബി, ജിൻസ് ടി. മുസ്തഫ, പി.കെ. ജിനീഷ്, പി.ജി. സജീവ്, കെ.എം. മഹേഷ്, നസീർ പി.കെ തുടങ്ങിയവർ പങ്കെടുത്തു.