കോലഞ്ചേരി: യു.ഡി.എഫ് പുത്തൻകുരിശ് മണ്ഡലം കൺവെൻഷൻ ടി.എച്ച്. മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എൻ.വൽസലൻ പിള്ള അദ്ധ്യക്ഷനായി. ജെയ്‌സൺ ജോസഫ്, ജോൺ പി.മാണി സി.പി. ജോയി, എം.പി. രാജൻ, സുജിത് പോൾ, നിബു കുര്യാക്കോസ്, ബെന്നി പുത്തൻവീടൻ, കെ.പി. ഗീവർഗീസ്, മനോജ് കാരക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.