മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ പ്രചരണം ആരംഭിച്ചു. മൂവാറ്റുപുഴയിൽ റോഡ് ഷോയുമായാണ് മാത്യു പ്രചാരണത്തിനു തുടക്കം കുറിച്ചത്. റോഡ് ഷോയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. മാത്യു കുഴൽ നാടന്റെ പ്ലക്കാർഡുകളുമേന്തി യുവാക്കൾ ജാഥയിൽ അണി ചേർന്നു. മുസ്ലിം ലീഗ് പ്രവർത്തകരും പ്രകടനം ജാഥയിൽ അണിനിരന്നു. പ്രായഭേദമന്യ, ലിംഗ വ്യത്യാസമില്ലാതെ പ്രവർത്തകർ മാത്യുവിനെ ഏറ്റെടുക്കുകയായിരുന്നു. കെ.എസ്.യു.വിന്റെയും എം.എസ് എഫിന്റെയുമടക്കമുള്ള യു.ഡി.എഫ് വിദ്യാർത്ഥി സംഘടനകളും യു.ഡി.എഫ് പോഷക സംഘടനകളും ജാഥയ്ക്കൊപ്പം ചേർന്നു.