തൃപ്പൂണിത്തുറ: എൻ.ഡി.എയുടെ തൃപ്പൂണിത്തുറ സ്ഥാനാർത്ഥി ഡോ: കെ.എസ് രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിക്ക് പൂർണത്രയീശ സന്നിധിയിൽ നിന്നും തുടക്കമായി. ഇന്നലെ രാവിലെ ബി.ജെ.പിയുടെ മണ്ഡലം ജില്ലാ ഭാരവാഹി കൾക്കൊപ്പമാണ് പ്രചാരണത്തിനെത്തിയത്. മത്സരിക്കുന്നത് വിജയപ്രതീക്ഷയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈസ്കൂൾ അദ്ധ്യാപികയായ ബേബി കമലത്തെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. തൃപ്പൂണിത്തുറയിൽ നടന്ന യോഗത്തിലും പങ്കെടുത്തു. സ്ഥാനാർത്ഥിക്കൊപ്പം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷണൻ , മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നവീൻ നാഗപ്പാടി, സാം പുന്നക്കൽ ,നഗരസഭ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, എം.എസ്. വിനോദ് , പി.എൽ.ബാബു, കെ.കെ.മേഘനാഥൻ, കെ.ടി. ബൈജു എന്നിവരും ഉണ്ടായിരുന്നു.