rajeev
ബൈക്കപകടത്തിൽ പരുക്കേറ്റ് ഒരു വ ർഷത്തിലേറെയായി വീട്ടിൽ കിടക്കുന്ന കുന്നുകരമലയിക്കുന്ന് കിഴക്കേപ്പാട് കെ.എസ്.രാജേഷിനെ കാണാൻരാജീവ് എത്തിയപ്പോൾ

കളമശേരി: കളമശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് കുന്നുകര പ്രദേശത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. രണ്ട് കൺവെൻഷനുകളിൽ പങ്കെടുത്തു. വടക്കേ അടുവാശേരി , മലയിക്കുന്നം, മീങ്കരക്കുന്ന് കോളനി ,ചുങ്കം ജംഗ്ഷൻ എന്നീ പ്രദേശങ്ങളിലെ വോട്ടർമാരെ കണ്ടു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും തൊഴിലാളി നേതാവുമായ പി.സി.ജോർജിനെയും രാജീവ് സന്ദർശിച്ചു. വി.കെ.അനിൽ, ഷിബു.പി.ജോസ്, ആനന്ദൻ, പഞ്ചായത്തംഗങ്ങളായ യദു രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർ പരൃടനത്തിൽ അനുഗമിച്ചു. നാളെ കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.