poli
എൽ.ഡി.എഫ് കാലടി ലോക്കൽ കൺവെൻഷൻ നാസ് ഓഡിറ്റോറിയത്തിൽ വച്ച് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: എൽ.ഡി.എഫ് കാലടി ലോക്കൽ കൺവെൻഷൻ ചേർന്നു. സി.പി.എം ജില്ലാ കമ്മറ്റിയംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ബിജു മാണിക്കമംഗലം അദ്ധ്യക്ഷനായി.. സി.പി.എം കാലടി ഏരിയ കമ്മറ്റി അംഗം പി.എൻ.അനിൽ കുമാർ , ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, സ്ഥാനാർത്ഥി ജോസ് തെറ്റയിൽ,എം.ടി.വർഗ്ഗീസ്, മാത്യൂസ് കോലഞ്ചേരി,ലോക്കൽ സെക്രട്ടറി എം.കെ .വിജയൻ എന്നിവർ സംസാരിച്ചു .