തൃപ്പൂണിത്തുറ: യു.ഡി.എഫ് സ്‌ഥാനാർത്ഥി കെ.ബാബു മണ്ഡലത്തിലെ ഓരോ ജനങ്ങളെയും വീടുകളും സന്ദർശിച്ച് പ്രചാരണത്തിന് തുടക്കംകുറിച്ചു. മരണ വീടുകൾ സന്ദർശിച്ചായിരുന്നു തുടക്കം. മതമേലദ്ധ്യക്ഷന്മാരെ നേരിൽ കണ്ട് അനുഗ്രഹം തേടിയ സ്‌ഥാനാർത്ഥി ഉച്ചയോടെ തൃപ്പൂണിത്തുറയിലെത്തി മാദ്ധ്യമ പ്രവർത്തകരുമായി വികസന സ്വപ്‌നങ്ങൾ പങ്കുവച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം വൈകിട്ട് നെട്ടൂർ മാർക്കറ്റിലെത്തിയ കെ. ബാബുവിനെ ആവേശത്തോടെയാണ് തൊഴിലാളികൾ സ്വീകരിച്ചത്. മന്ത്രിയായും എം.എൽ.എയായും നെട്ടൂർ മാർക്കറ്റിന്റെ വികസനത്തിനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിട്ടുള്ള കെ.ബാബുവിന് തൊഴിലാളികൾ നന്ദി അറിയിച്ചു. ഇന്ന് വൈകിട്ട് 6ന് സ്റ്റാച്ചു ജംഗ്ഷനിലെ മാണിക്ക നാം പറമ്പിൽ നടക്കുന്ന മണ്ഡലം കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.