abdul-gafur
അബ്ദുൽ ഗഫൂറിൻ്റെ തിരഞ്ഞെടുപ്പ് റോഡ് ഷോ ഏലൂർ ഡിപ്പോ കടവ് റോഡ് എത്തിയപ്പോൾ പൂക്കൾ നൽകി സ്വീകരിക്കുന്ന കുട്ടി

കളമശേരി: വ്യവസായ നഗരിയിൽ പര്യടനം നടത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർ. കാർ ബോറാണ്ടം കമ്പനി ഗേറ്റിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് വട്ടേക്കുന്നം ,നോർത്ത് കളമശേരി, എച്ച്.എം.ടി. കവല ,ഓട്ടോ ടാക്സി സ്റ്റാൻഡുകളിലെ തൊഴിലാളികളെയും കണ്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ്, മണ്ഡലം പ്രസിഡന്റുമാരായ എം.എ.വഹാബ്, മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, ചെയർപേഴ്സൺ സീമാ കണ്ണൻ ,വൈസ് ചെയർപേഴ്സൺ സെൽമ അബുബക്കർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.