
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനുവേണ്ടി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഇന്നലെ 11 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
പറവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശൻ, കൊച്ചിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ജെ മാക്‌സി എന്നിവർ മൂന്ന് സെറ്റ് വീതവും പിറവത്ത് യു.ഡി.എഫ് ലെ അനൂപ് ജേക്കബ് രണ്ട് സെറ്റ് പത്രികയും സമർപ്പിച്ചു. കോതമംഗലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ, എറണാകുളത്ത് എൽ.ഡി.എഫിലെ ഷാജി ജോർജ്, കുന്നത്തുനാട്ടിലെ വി.പി. സജീന്ദ്രൻ യു.ഡി.എഫ് എന്നിവർ ഓരോ സെറ്റ് നാമനിർദേശ പത്രികയുമാണ് ഇന്നലെ സമർപ്പിച്ചത്. ഈമാസം 19 ആണ് പത്രികാസമർപ്പണത്തിനുള്ള അവസാനദിവസം.