തൃക്കാക്കര : തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ പൊന്നുരുന്നി, തൃക്കാക്കര മേഖലകളിൽ പര്യടനം നടത്തി എൽ ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജെ.ജേക്കബ്. ചളിക്കവട്ടം, ചുങ്കം പ്രദേശങ്ങളിലെ പര്യടനം നടത്തിയ ശേഷം സെന്റ് പാട്രിക് ചർച്ചിലെ പുരോഹിതനെ സന്ദർശിച്ചു. പൊന്നുരുന്നി വെസ്റ്റ് റെയിൽ റോഡ്, എൻ.എച്ച്.ജി ലെയ്ൻ, ലാൽസലാം റോഡ് തുടങ്ങിയ ഭാഗങ്ങളിൽ ഭവനസന്ദർശനം നടത്തി.
എൻ.എച്ച്.ജി ലെയ്‌നിൽ വീൽചെയറിൽ കഴിയുന്ന യുവാവിന് തുടർചികിത്സ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും നൽകി. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോൺവെന്റിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയ സ്ഥാനാർത്ഥിക്ക് മദർ സൂപ്പിരീയർ സിസ്റ്റർ കെപ്‌സി സി കെ സി ആശംസകൾ നേർന്നു. പ്രദേശത്തെ കുടിവെള്ള പ്രശ്‌നം ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. പൊന്നുരുന്നി പ്രദേശക്കാർക്കായി ഒരു ഡിസ്പൻസറി, ലാൽ സലാം റോഡിലെ ഭാഗങ്ങളിലെ കുട്ടികൾക്കായി അംഗീകൃതമായ ഒരു കളിക്കളം തുടങ്ങിയ ആവശ്യങ്ങളും ജനങ്ങൾ ഉന്നയിച്ചു.