kit

കൊച്ചി: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇനി കൊവിഡ് പ്രതിരോധ കിറ്റിനായി കാത്തിരിക്കേണ്ട. സംഭവം എല്ലാം സെറ്റാണ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രതിരോധ കിറ്റ് ഇത്തവണ നേരത്തെ തന്നെ വിതരണം ചെയ്തു.കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ നേതൃത്വത്തിൽ ഹാൻഡ് സാനിറ്റൈസർ, എൻ 95 മാസ്‌ക്, കൈയുറകൾ, ഫേസ് ഷീൽഡ് എന്നിവയാണ് എത്തിച്ചത്. സെക്ടറൽ ഓഫീസർമാർക്കും, സോണൽ ഓഫീസർമാക്കും, സോണൽ സ്‌ക്വാഡുകൾക്കും ഇവ കൈമാറും.
സെക്ടറൽ ഓഫീസർമാർക്കായി 500 എം.എൽ 600സാനിറ്റൈസർ, 1200 മാസ്‌കുകൾ, 2400 ഗ്ലൗസ്, 1200 ജോടി ഫേസ് ഷീൽഡ് എന്നിവയാണ് എത്തിയത്. സോണൽ ഓഫീസർമാർക്കായി 100 എം.എല്ലിന്റെ 22800 സാനിറ്റൈസറുകളും 11400 മാസ്‌കുകളും 22800 ഗ്ലൗസുകളും 2280 ഫേസ് ഷീൽഡുകളും ശേഖരിച്ചു കഴിഞ്ഞു. സോണൽ സ്‌ക്വാഡുകൾക്കായി 100 എം.എലിന്റ 8000 സാനിറ്റൈസറുകളും 4000 എൻ 95 മാസ്‌കുകളും 8000 കൈയുറകളും 800 ഫേസ് ഷീൽഡുകളുമാണ് എത്തിച്ചത്. ബൂത്തുകളിലേക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ പിന്നീടെത്തിക്കും.