
പറവൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി വി.ഡി.സതീശന് 1.39 കോടി രൂപയുടെ ആസ്തി. ബാങ്ക് നിക്ഷേപങ്ങൾ, എൽ.ഐ.സി പോളിസി തുക, ഇന്നോവ കാറിന്റെ വില എന്നിവയ്ക്കായി 21.42 ലക്ഷം രൂപ, മരടിൽ കുടുംബസ്വത്ത് 68 ലക്ഷം, പറവൂരിലെ വീടിന് 50 ലക്ഷം ഉൾപ്പടെയാണീ തുക.
കൂടാതെ ഭാര്യയുടെ പേരിൽ 4.75 കോടിയുടെ കുടുംബസ്വത്ത്, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, സ്വർണം 54.37 ലക്ഷം, മകളുടെ പഠനനിക്ഷേപമായി 33,400 രൂപ എന്നിവയുമുണ്ട്.