കളമശേരി: കഥകളിയിൽ അരങ്ങൊഴിഞ്ഞ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ആദരമർപ്പിച്ചുകൊണ്ട് ഏലൂർ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു കുചേലവൃത്തം സമ്പൂർണം കഥകളി അരങ്ങേറി. കുചേലനായി നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും കൃഷ്ണനായി കലാമണ്ഡലം മയ്യനാട് രാജീവും രുക്മിണിയായി കലാമണ്ഡലം അനിൽകുമാറും രംഗത്തുവന്നു.