
കളമശേരി: എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജയരാജ് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ഇന്നലെ പ്രചാരണം ആരംഭിച്ചത്. ആലങ്ങാട്, കടുങ്ങല്ലൂർ, കളമശേരി പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളെ കാണുകയും ഗൃഹസന്ദർശനങ്ങൾ നടത്തുകയും ചെയ്തു.
പര്യടന വേളയിൽ എസ്.എൻ.ഡി.പി. യോഗം മുൻ കേന്ദ്രസമിതി അംഗം പ്രവീൺ, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ ഷൈജു മനക്കപ്പടി, കുന്നുകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജുകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, സെക്രട്ടറി പ്രമോദ് കുമാർ തൃക്കാക്കര, ബി.ഡി .ജെ.എസ് മണ്ഡലം പ്രസിഡൻറ് പി.ദേവരാജൻ എന്നിവർ അനുഗമിച്ചു. നാളെ ഏലൂർ, കളമശേരി മേഖലകളിലാണ് പര്യടനം.