കൊച്ചി: സുരക്ഷാസംവിധാനങ്ങളില്ലാതെ ജില്ലയിലെ 390 സ്‌കൂളുകൾ. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധികളിലെ സ്‌കൂളുകളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലയിലെ 761 സ്‌കൂളുകളാണ് അധികൃർ പരിശോധിച്ചത്. ഇതിൽ ഏഴു സ്‌റ്റേഷൻ പരിധിയിലെ 166 സ്‌കൂളുകളിൽ യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടില്ലെന്ന് അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു.

ബാലവകാശ കമ്മിഷന്റെ പ്രത്യേക നിർദേശ പ്രകാരമാണ് അഗ്നിരക്ഷാസേന പരിശോധന നടത്തിയത്. വേനൽ കനക്കുന്നതോടെ തീപിടുത്തങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് പ്രവർത്തനം. സ്‌കൂളുകളിലെ അഗ്നിരക്ഷാ സംവിധാനങ്ങൾ, അത്യാവശ്യഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ള സൗകര്യങ്ങൾ, മൂടിയില്ലാത്ത കിണറുകൾ, തീകെടുത്തുന്ന ഉപകരണങ്ങളുടെ കുറവ് എന്നിവായാണ് പരിശോധിച്ചത്. സംവിധാനങ്ങൾ ഒരുക്കാത്ത സ്കൂളുകൾക്ക് സേന നോട്ടീസ് നൽകി.


ജില്ലയിലെ 18 അഗ്നിരക്ഷാ സേന പരിധിയിലുള്ള സ്‌കൂളുകളുടെ വിവരങ്ങൾ
സ്ഥലം സ്കൂളുകളുടെ എണ്ണം നോട്ടീസ് നൽകിയവ
അങ്കമാലി 28 28
കല്ലൂർക്കാട് 19 19
പെരുമ്പാവൂർ 69 69
പിറവം 44 24
കോതമംഗലം 96 90
തൃക്കാക്കര 24 3
വൈപ്പിൻ 35 8
പട്ടിമറ്റം 36 18
ക്ലബ് റോഡ് 22 16
മുളന്തുരുത്തി 10 10
തൃപ്പൂണിത്തുറ 32 2
മട്ടാഞ്ചേരി 44 9
ഗാന്ധിനഗർ 13 13
മൂവാറ്റുപുഴ 65 12
പറവൂർ 70 38
ഏലൂർ 8 8
ആലുവ 10 4
കൂത്താടട്ടുകുളം 19 19

"ഭൂരിഭാഗം സ്‌കൂളുകളിലും യാതൊരുവിധ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. പരിശോധന ഇനിയും ശക്തമാക്കും. സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കാത്ത സ്‌കൂളുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

എ.എസ്. ജോജി

ജില്ലാ ഫയർ ഓഫിസർ