
കോതമംഗലം : ബി.ഡി.ജെ.എസിന്റെ ഷൈൻ കെ.കൃഷ്ണൻ (46) കോതമംഗലത്ത് എൻ.ഡി.എ സ്ഥാനാർത്ഥി. മൂവാറ്റുപുഴ റാക്കാട് കട്ടക്കകത്ത് കെ.എൻ കൃഷ്‌ണന്റെ മകനാണ് ഷൈൻ.
ഇടത് വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തേക്ക് വന്ന ഇദ്ദേഹം ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ സെക്രട്ടറിയാണ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി അംഗം, വാളകം വില്ലേജ് സെക്രട്ടറി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി, എസ്.എൻ.ഡി.പി 726-ാം ശാഖ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .കേരളാ ലൈസൻസ് സർവ്വേ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. ബി.എ ബിരുദധാരിയായ ഷൈൻ ശ്രീനാരായണ ധർമ്മ പ്രഭാഷകനുമാണ്. സഹകാർ ഭാരതിയുമായും സേവാഭാരതിയുമായും വളരെ അടുത്ത ബന്ധമുണ്ട്. ഭാര്യ: ശീതൾ ബാഗുൾ. പ്ലസ് ടൂ വിദ്യാർത്ഥി അക്ഷയ് ഷൈൻ കൃഷ്ണ ഏക മകനാണ്.