
വയസ് 34
ആലുവ
എൽ.ഡി.എഫ്
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും വികസനം സാദ്ധ്യമാകണം. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ എൽ.ഡി.എഫിന് കഴിയും.മറ്റ് മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആലുവയുടെ വികസനം ഇപ്പോൾ ഫ്ളക്സിൽ ഒതുങ്ങുകയാണ്. എന്റെ നാടിനെ വികസനത്തിന്റെ പാതയിൽ എത്തിക്കുകയാണ് പ്രധാനലക്ഷ്യവും ദൗത്യവും.ഒപ്പം മറ്റ് മേഖലകളിലും കൂടുതൽ ശ്രദ്ധപുലർത്തും. മണ്ഡലത്തിൽ അടിമുടി മാറ്റംവരുത്തണമെന്നാണ് ആഗ്രഹം.മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിന് പ്രഥമ പരിഗണന.ഇതൊന്നും ആരും ശ്രദ്ധിക്കാത്ത മേഖലകളാണ്. യുവാക്കളെ ഉൾപ്പെടുത്തി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. പാവപ്പെട്ടവർക്കായി പദ്ധതികൾ ആവിഷ്കരിക്കും.വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രാധാന്യം നൽകും. തൊഴിലില്ലായിൻമ പരിഹരിക്കാനും കൂടുതൽ പദ്ധതികൾ നടപ്പാക്കും.