പള്ളുരുത്തി: കൊച്ചി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ പര്യടനം തുടങ്ങി. പശ്ചിമകൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സ്ത്രീകളടക്കം നിരവധിപേർ പൂക്കൾ നൽകി സ്വീകരിച്ചു. തോപ്പുംപടിയിൽ നിന്നാരംഭിച്ച പ്രകടനം പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. വി.വി. ജീവൻ, എ.ജി. സുര, വിപിൻസേവ്യർ, രാധിക, ബിജു തുടങ്ങിയവർ സംബന്ധിച്ചു.