പള്ളുരുത്തി: കോണം മുരുകാത്ഭുത ക്ഷേത്രത്തിൽ തന്ത്രി ഷൈൻകൃഷ്ണ, മേൽശാന്തി അജേഷ് എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറി. 20ന് പള്ളിവേട്ടയും 21ന് ആറാട്ടോടുംകൂടി ഉത്സവം സമാപിക്കും. ഞായറാഴ്ച കാവടി ഘോഷയാത്രകൾ കച്ചേരിപ്പടിയിൽ നിന്നാരംഭിച്ച് ക്ഷേത്രാങ്കണത്തിൽ സമാപിക്കും. കൊടിമരച്ചുവട്ടിലും പകൽപ്പൂര നഗരിയിലും പറനിറക്കാനുള്ള സൗകര്യമുണ്ട്. ക്ഷേത്രം ഭാരവാഹികളായ ഒളതല പൊന്നപ്പൻ, പരമേശ്വരൻ ആചാരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. എല്ലാ ചൊവാഴ്ചയും ശക്തിവേൽ കാര്യസിദ്ധിപൂജ.