കൊച്ചി : ദേശീയ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ യു.എ.ഫ്.ബിയുടെ ആഹ്വാന പ്രകാരം ബാങ്ക് ജീവനക്കാർ നടത്തിയ പണിമുടക്കിൽ രണ്ടാം ദിവസവും ബാങ്കുകൾ പ്രവർത്തിച്ചില്ല.
എസ്.ബി.ഐ മെട്രോ സ്റ്റേഷൻ ശാഖയ്ക്കു മുമ്പിൽ നടത്തിയ ധർണ എ.ഐ.ബി.ഇ.എ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്തു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന പൊതമേഖലാ ബാങ്കുകൾ ചെയ്യുന്നത് ബിസിനസ് മാത്രമല്ല പൊതുസേവനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് എം.എൽ.എ. ടി.ജെ.വിനോദ്, ഷാജി ജോർജ്, ജോൺ ലൂക്കോസ്, കെ.എം.ഉണ്ണിക്കൃഷ്ണൻ, യു.എഫ്.ബി.യു നേതാക്കളായ മാത്യു ജോർജ്, പി.ആർ. സുരേഷ്, ശ്രീനാഥ് ഇന്ദുചൂഡൻ, എം.പി. രാജീവ്, എസ്.എസ്. അനിൽ, ഷാജു ആന്റണി, നരസിംഹ പ്രഭു, രമേഷ്, ശിവരാമകൃഷ്ണൻ പി. ജയപ്രകാശ്, പി. രാജൻ, കെ.എസ്. രമ, കെ.പി. സുശീൽ കുമാർ എന്നിവർ സംസാരിച്ചു.