കളമശേരി: കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് നടത്തിവരുന്ന മാറ്റ്‌കോൺ അന്താരാഷ്ട്ര ഗവേഷണ സമ്മേളന പരമ്പരയുടെ ആറാമത് സമ്മേളനത്തിന് തുടക്കമായി. ഡോ. എൻ. കലൈശെൽവി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ പുസ്തകപ്രകാശനവും 2019ൽ അക്കാഡമിക് തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള ഡിപ്പാർട്ട്‌മെന്റ് എൻഡോവ്‌മെന്റുകളുടെ വിതരണവും നിർവഹിച്ചു. ഡോ. കെ. ഗിരീഷ്‌കുമാർ, മാറ്റ്‌കോൺ ചെയർമാൻ ഡോ.കെ. ശ്രീകുമാർ, കൺവീനർ ഡോ. സെബാസ്റ്റ്യൻ നൈബിൻ റെമെല്ലോ തുടങ്ങിയവർ സംസാരിച്ചു. പ്രമുഖരുടെ പ്രഭാഷണങ്ങൾ മാറ്റ്‌കോൺ 2021 യൂട്യൂബ് ചാനൽവഴി തത്സമയം ലഭ്യമാകും.